District News
കുണ്ടറ : നല്ലില ബെഥേല് സെന്റ് ജോര്ജ് ഓര്ത്തഡോക്സ് തീര്ഥാടന പള്ളിയിലെ 112-ാമത് ഗീവര്ഗീസ് സഹദായുടെ ഓര്മ പെരുന്നാളിനോട് അനുബന്ധിച്ചു ജോര്ജിയന് പുരസ്കാര സമര്പ്പണ സമ്മേളനം നടന്നു.
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ബേബി ആലിന് ഷെറിന് ഏബ്രഹാമിന്റെ മാതാപിതാക്കളായ അരുണ് എബ്രഹാം, ഷെറിന് ആന് ജോണ് എന്നിവര് എന്.കെ. പ്രേമചന്ദ്രന് എംപി, പി.സി. വിഷ്ണുനാഥ് എംഎല്എ എന്നിവരില് നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഇടവക വികാരി ഫാ. ബേസില് ജെ. പണിക്കര് അധ്യക്ഷത വഹിച്ചു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദീന് ലബ്ബ, പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് മാത്യു, വിഷ്ണുദാസ്, ഷീല മനോഹരന്, പ്രോഗ്രാം ഭാരവാഹികളായ അലക്സ് കനവില്, ജോണ്സണ്, റോയ് പണപുരയിടം, ശാലുരാജന് എന്നിവര് പ്രസംഗിച്ചു.
Kerala
കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും ട്രേഡ് യൂണിയന് നേതാവുമായിരുന്ന പി.കെ. ഡീവറിന്റെ സ്മരണാര്ഥം പി.കെ. ഡീവര് സ്മാരക സമിതി ഏര്പ്പെടുത്തിയ പി.കെ. ഡീവര് സ്മാരക പുരസ്കാരം രമേശ് ചെന്നിത്തല എംഎല്എയ്ക്ക് വി.എം. സുധീരന് സമ്മാനിച്ചു.
എറണാകുളം ബിടിഎച്ച് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സമിതി ചെയര്മാന് ടി.കെ. രമേശന് അധ്യക്ഷത വഹിച്ചു. അഡ്വ. എ. ജയശങ്കര് അനുസ്മരണ പ്രഭാഷണം നടത്തി.
എംഎല്എമാരായ കെ. ബാബു, അന്വര് സാദത്ത്, മുന് എംഎല്എ ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ യുഡിഎഫ് കണ്വീനര് ഡൊമിനിക് പ്രസന്റേഷന്, അഡ്വ. ജയകൃഷ്ണന്, സമിതി വൈസ് പ്രസിഡന്റ് വാമലോചനന്, പി.കെ. ഡീവറുടെ മരുമകന് ഡോ. സുബ്രമണ്യന് എന്നിവര് പങ്കെടുത്തു.
Kerala
വാഴക്കുളം: പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൈനാപ്പിൾ കണ്ടന്റ് ക്രിയേഷൻ ചലഞ്ച് മത്സര ജേതാക്കൾക്കുള്ള പുരസ്കാര വിതരണം നടത്തി.
വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക പുരസ്കാര വിതരണവും ഉദ്ഘാടനവും നിർവഹിച്ചു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം വി.പി അബ്ദുൾ ഖാദറും എഐ വീഡിയോയ്ക്കുള്ള പുരസ്കാരം രോഹിത് എസ്. മാത്യൂസും മികച്ച പോസ്റ്റർ രചനയ്ക്കുള്ള പുരസ്കാരം ആഷോ ജിയോ ഷാജുവും ഏറ്റുവാങ്ങി.
ഫസ്ലു റഹ്മാൻ, നൈജു ബെന്നി, ആർ.എ.അസ്ന, അജയ് സംഗീത്, അടൂർ ഓം ഹരി ഓം, ഷാജി വിശ്വനാഥൻ, എസ്.വി.രാജേശ്വർ, ഇന്ദ്രജിത്ത്, റിസാൽ ജുമാ എന്നിവരും പുരസ്കാരം ഏറ്റു വാങ്ങി.
District News
പറവൂർ : പറവൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.ഡി. സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
പറവൂര് രാജീവ് ഭവനില് നിന്ന് നൂറുകണക്കിന് പ്രവര്ത്തകര്ക്കൊപ്പം കാൽനടയായാണ് താലൂക്ക് ഓഫീസിലെത്തി വരണാധികാരിയായ പറവൂര് അഡീഷണല് തഹസീല്ദാര് മുമ്പാകെ സതീശൻ പത്രിക സമർപ്പിച്ചത്.
എംപിമാരായ ഹൈബി ഈഡൻ ഹാരിസ് ബീരാൻ, യുഡിഎഫ് ചെയര്മാന് പി.എസ്. രഞ്ജിത്ത്, ഡിസിസി ജനറല് സെക്രട്ടറി കെ.എ. അഗസ്റ്റിന്, എം.ജെ. രാജു തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പില് കെട്ടിവയ്ക്കാനുള്ള പണം പ്ലാച്ചിമട സമരസമിതി കൈമാറി. പ്ലാച്ചിമടയിലെ ജനകീയ സമരങ്ങള്ക്ക് പ്രതിപക്ഷ നേതാവ് നല്കി വരുന്ന പിന്തുണയ്ക്കുള്ള ഐക്യദാര്ഢ്യമായാണ് തെരഞ്ഞെടുപ്പില് കെട്ടിവയ്ക്കാനുള്ള പണം നല്കുന്നതെന്ന് സമര സമിതി പ്രതിനിധികള് പറഞ്ഞു.
സമര സമിതി ചെയര്മാന് വിളയോടി വേണുഗോപാൽ, കണ്വീനര് കെ. ശക്തിവേല്, സമര നായിക മൈലമ്മയുടെ മകന് എന്. തങ്കവേലു, ഊര് മൂപ്പന് കെ. സുന്ദരന് എന്നിവര് ചേര്ന്നാണ് തുക കൈമാറിയത്.
യുഡിഎഫ് അധികാരത്തില് എത്തുമ്പോള് പ്ലാച്ചിമട പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.ഡി. സതീശന് പറഞ്ഞു.
District News
കടുത്തുരുത്തി: എല്ഡിഎഫ് സ്ഥാനാര്ഥി നിര്മല ജിമ്മി പത്രിക സമര്പ്പിച്ചു. കോട്ടയം കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടര് (എല്ആര്) മിനി തോമസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഇന്നലെ രാവിലെ എല്ഡിഎഫ് നേതാക്കളായ കെ. ജയകൃഷ്ണന്, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്കാലാ, പി.ജി. ത്രിഗുണസെന് എന്നിവര്ക്കൊപ്പമെത്തിയാണ് പത്രിക നല്കിയത്.
വിവിധ പഞ്ചായത്തുകളില് നടന്ന മണ്ഡലം കണ്വന്ഷനുകളില് പങ്കെടുത്ത സ്ഥാനാര്ഥി കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര് പ്രദേശങ്ങളിലെത്തി വോട്ട് അഭ്യര്ഥിച്ചു. ഇന്നു രണ്ടിടത്ത് മണ്ഡലം കണ്വന്ഷനുകള് നടക്കും. തുടര്ന്ന് വിവിധ പ്രദേശങ്ങളിലെത്തി വോട്ട് തേടും.
മണ്ഡലം കണ്വന്ഷനുകള്
കടുത്തുരുത്തി: എല്ഡിഎഫ് സ്ഥാനാര്ഥി നിര്മല ജിമ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം വിവിധ പഞ്ചായത്തുകളില് മണ്ഡലം കണ്വന്ഷനുകള് നടത്തി. ഇന്നലെ മരങ്ങാട്ടുപിള്ളി, ഉഴവൂര്, മുളക്കുളം പഞ്ചായത്തുകളിലാണ് കണ്വന്ഷനുകള് നടന്നത്. മരങ്ങാട്ടുപിള്ളിയില് നടന്ന കണ്വന്ഷന് സഖറിയാസ് കുതിരവേലിയും ഉഴവൂരില് ബ്രൈറ്റ് വട്ടനിരപ്പേലും മുളക്കുളത്ത് സിപിഐ നേതാവ് വി.എം. ബിനുവും ഉദ്ഘാടനം ചെയ്തു.
എല്ഡിഎഫ് സ്ഥാനാര്ഥിക്കുവേണ്ടി വോട്ട് അഭ്യര്ഥിച്ച് യുവജന സംഘടനകളുടെ നേതൃത്വത്തില് ഇന്നും നാളെയും മറ്റെന്നാളും ഇരുചക്ര വാഹന റാലി നടത്തും. രണ്ടായിട്ടാണ് റാലി നടത്തുക. ആദ്യറാലി ഇന്നു മൂന്നിന് കുര്യനാട് ജംഗ്ഷനില്നിന്നുമാരംഭിക്കും. ബ്രൈറ്റ് വട്ടനിരപ്പേലാണ് ജാഥാ ക്യാപ്റ്റന്. ഇന്നലെ ആപ്പാഞ്ചിറയിലും മാഞ്ഞൂര് പ്രദേശങ്ങളിലുമെത്തി സ്ഥാനാര്ഥി വോട്ടര്മാരെ നേരില് കണ്ട് വോട്ട് തേടി. തുടര്ന്ന് കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര് പ്രദേശങ്ങളിലെത്തി സ്ഥാനാര്ഥി വോട്ട് അഭ്യര്ഥിച്ചു.